കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി; ഏഴു വയസുകാരന് ദാരുണാന്ത്യം
Saturday, August 31, 2024 11:52 PM IST
പാലക്കാട്: കളിക്കുന്നതിനിടയിൽ കയർ കഴുത്തിൽ കുരുങ്ങി ഏഴു വയസുകാരൻ മരിച്ചു. മണ്ണാർക്കാട് എടത്തനാട്ടുകര ചിരട്ടക്കുളം ആലാടിപ്പുറത്ത് അനിൽകുമാറിന്റെ മകൻ ആദിത്യദേവാണ് മരിച്ചത്.
ചിരട്ടക്കുളത്തുള്ള അമ്മയുടെ വീട്ടിൽ വന്നതായിരുന്നു ആദിത്യ ദേവ്. വീട് പണി നടക്കുന്ന സ്ഥലത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുകൾക്ക് വിട്ടുനൽകും.