ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് നടൻ രജനികാന്ത്
Sunday, September 1, 2024 3:51 PM IST
ചെന്നൈ: മലയാള സിനിമയിലെ ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് നടൻ രജനികാന്ത്. തമിഴ് സിനിമയിലും ഇത്തരം സമിതി വേണോ എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം വേണമെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു ആവശ്യപ്പെട്ടു. തമിഴിലും ഹേമ കമ്മിറ്റി മാതൃകയിൽ സമിതിക്കായി ഒരുക്കങ്ങൾ തുടങ്ങിയെന്നും ഖുശ്ബു പറഞ്ഞു.
എന്തുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടാൻ വൈകിയത്. ഇത് പുറത്തുവന്നതോടെ പല പുരുഷന്മാരുടെയും ഉറക്കം നഷ്ടമായി. മുകേഷുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്ട്രീയവത്കരിക്കാനില്ലെന്നും അവർ വ്യക്തമാക്കി.