എസ്പി സുജിത് ദാസിനെതിരേ റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്
Monday, September 2, 2024 9:02 AM IST
തിരുവനന്തപുരം: പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരേ തിരുവനന്തപുരം റേഞ്ച് ഡിഐജിയുടെ റിപ്പോർട്ട്. സുജിത്ത് ദാസ് സർവീസ് ചട്ടം ലംഘിച്ചുവന്ന് ഡിഐജി അജീതാ ബീഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.
എസ്പിക്കെതിരേ നടപടി ആവശ്യപ്പെട്ട് ഡിഐജി ഇന്ന് സർക്കാരിന് റിപ്പോർട്ട് കൈമാറുമെന്നാണ് വിവരം. സുജിത്ത് ദാസ് പത്തനംതിട്ട എസ്പി ആയതിനാലാണ് തിരുവനന്തപുരം റേഞ്ച് ഡിഐജി റിപ്പോർട്ട് നൽകിയത്.
ഓഡിയോ വിവാദം പോലീസ് സേനയ്ക്ക് വലിയ നാണക്കേടുണ്ടാക്കി. പി.വി. അൻവർ എംഎൽഎയെ വിളിച്ച് പരാതി പിൻവലിക്കാൻ സ്വാധീനിക്കാൻ ശ്രമിച്ചതും തെറ്റാണ്.
ഉന്നത ഉദ്യാഗസ്ഥർക്കെതിരേ നീക്കത്തിന് എംഎൽഎയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്ന് ഡിഐജിയുടെ റിപ്പോർട്ടിൽ പറയുന്നു.