കിതപ്പിനു ശേഷം വിശ്രമിച്ച് സ്വർണവില; മാറ്റമില്ലാതെ തുടരുന്നു
Tuesday, September 3, 2024 10:38 AM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 53,360 രൂപയിലും ഗ്രാമിന് 6,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ മൂന്നു ദിവസത്തെ ഇടിവിനു ശേഷമാണ് സ്വർണവില ഇന്നു വിശ്രമിച്ചത്. തിങ്കളാഴ്ച പവന് 200 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും 80 രൂപ വീതവും കുറഞ്ഞിരുന്നു.
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തില്‍ 51,600 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. ഏഴിന് 50,800 രൂപയിലേക്ക് ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് ദൃശ്യമായത്.
20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച് ഓഗസ്റ്റ് 28ന് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. ദിവസങ്ങളുടെ വ്യത്യാസത്തില്‍ സ്വര്‍ണവില 360 രൂപയാണ് കുറഞ്ഞത്.