ബോട്ട് ജെട്ടിയിൽ ജീവനക്കാരും ടൂറിസ്റ്റ് ഗൈഡും തമ്മിൽ വാക്കേറ്റം; ഗൈഡിനെ കെട്ടിയിട്ട് മർദിച്ചു
Wednesday, September 4, 2024 1:34 AM IST
ആലപ്പുഴ: ബോട്ട് ജെട്ടിയിൽ ജീവനക്കാരും ടൂറിസ്റ്റ് ഗൈഡും തമ്മിൽ വാക്കേറ്റം. ആലപ്പുഴ ബോട്ട് ജെട്ടിയിലാണ് സംഭവം. സംഭവത്തിൽ ടൂറിസ്റ്റ് ഗൈഡ് ഷാനവാസിനെതിരെയും എട്ട് ജീവനക്കാർക്ക് എതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
സർക്കാർ ബോട്ടിൽ കയറിയവരെ മറ്റു ബോട്ടുകളിലേക്ക് കയറാൻ ടൂറിസ്റ്റ് ഗൈഡ് നിർബന്ധിച്ചതാണ് വാക്കേറ്റത്തിന് കാരണമായതെന്നാണ് സൂചന. തുടർന്ന് ഗൈഡിനെ ജീവനക്കാർ ചേർന്ന് കെട്ടിയിട്ട് മർദിക്കുകയായിരുന്നു.
ശേഷം ഷാനവാസിനെ ഇവർ പോലീസിന് കൈമാറി. ഇയാൾ മദ്യപിച്ചാണ് ഇവിടെ എത്തിയതെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു.