മുഖ്യമന്ത്രി രാജിവയ്ക്കണം: വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം, സംഘർഷം
Thursday, September 5, 2024 2:31 PM IST
തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനെതിരേയും പി. ശശിക്കെതിരേയും പി.വി. അൻവർ എംഎൽഎ ഉയർത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം.
ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ലാത്തി വീശി. നാലു തവണ ജലപീരങ്കി പ്രയോഗിച്ചു. എന്നാൽ പ്രവർത്തകർ പിരിഞ്ഞുപോകാൻ തയാറായില്ല. യൂത്ത് കോൺഗ്രസ് സംസ്ഥാനധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച് നടത്തിയത്.
വിഷയത്തിൽ തൃശൂരിലും കോട്ടയത്തും പത്തനംതിട്ടയിലും യൂത്ത്കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി.