വീണ്ടും അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി ജെസീക്ക പെഗുല സെമിയിൽ
Thursday, September 5, 2024 3:22 PM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വീണ്ടും വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാംനമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ പോളണ്ടിന്റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെസീക്ക പെഗുല സെമിയിൽ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ജെസീക്കയുടെ ജയം. സ്കോര്‍: 6-2, 6-4.
വെള്ളിയാഴ്ച നടക്കുന്ന സെമി പോരാട്ടത്തിൽ ചെക്ക് താരം കരോലിന മുച്ചോവയെയാണ് ജെസീക്ക നേരിടേണ്ടത്. നേരത്തെ, ക്വാർട്ടറിൽ ബ്രസീലിയൻ താരം ബിയാട്രിസ് ഹദാദ്മയയെ 6-1, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് കരോലിന തന്റെ തുടർച്ചയായ രണ്ടാം യുഎസ് ഓപ്പൺ സെമിയിൽ കടന്നത്.