സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനെ ആക്രമിച്ചു
Thursday, September 5, 2024 9:36 PM IST
പത്തനംതിട്ട: ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചു. മലയാലപ്പുഴ സ്വദേശി ശരൺ ചന്ദ്രനാണ്(ഇഡ്ഡലി) ഡിവൈഎഫ്ഐ പ്രവർത്തകനായ പത്തനംതിട്ട മുണ്ടുകോട്ടയ്ക്കൽ സ്വദേശി രാജേഷിനെ ബിയർ ബോട്ടിൽ കൊണ്ട് ആക്രമിച്ചത്.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹസത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ഭീഷണിയെ തുടർന്ന് രാജേഷ് ആദ്യം പരാതി കൊടുത്തിരുന്നില്ല. എന്നാൽ ഇന്നലെ രാത്രിയോടെ പത്തനംതിട്ട പോലീസിൽ പരാതി നൽകി. ശരൺ ചന്ദ്രനെ പ്രതിയാക്കി പോലീസ് കേസെടുത്തു.
കഴിഞ്ഞ മാസം 29ന് ഒരു വിവാഹസത്കാര ചടങ്ങിനിടെയായിരുന്നു സംഭവം. ബിജെപി വിട്ടുവന്ന 62 പേരെ മന്ത്രിയും ജില്ലാ സെക്രട്ടറിയും ചേർന്ന് മാലയിട്ടു സിപിഎമ്മിലേക്ക് സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.