മന്ത്രി കസേര തെറിപ്പിച്ചാൽ എംഎൽഎ സ്ഥാനം രാജിവെയ്ക്കും: എ.കെ.ശശീന്ദ്രൻ
Thursday, September 5, 2024 11:20 PM IST
തിരുവനന്തപുരം: എന്‍സിപിയില്‍ മന്ത്രി മാറ്റം സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു. തന്നെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയാൽ എംഎൽഎ സ്ഥാനവും രാജിവെയ്ക്കുമെന്ന് എ.കെ.ശശീന്ദ്രൻ പറഞ്ഞു.
പാർട്ടി സെക്രട്ടറിക്ക് മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ടെന്നും മന്ത്രി സ്ഥാനം രാജിവെക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും എ.കെ.ശശീന്ദ്രൻ പറഞ്ഞു. രാജി വെച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കാൻ താത്പര്യമില്ല. ഒരു ഗ്രേസ്ഫുൾ ആയ മാറ്റമാണ് വേണ്ടത്.
പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് ആദരപൂർവമുള്ള പടിയിറക്കമാണ് ലക്ഷ്യം. രാജിയെന്ന ഭീഷണിയല്ല മുന്നോട്ട് വെക്കുന്നത്. ആഗ്രഹം പ്രകടിപ്പിച്ചുവെന്ന് മാത്രം. അനുവദിച്ചാൽ സന്തോഷപൂർവം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം ശശീന്ദ്രൻ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന് പറയുന്നതിലൂടെ സ്വാർത്ഥതയാണ് പുറത്തുവരുന്നതെന്ന് തോമസ് കെ. തോമസ് ആരോപിച്ചു. ജനങ്ങൾ തിരഞ്ഞെടിത്ത ആളാണ്. അവർക്കുവേണ്ടി നിലനിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.