മാവോയിസ്റ്റ് വേട്ടയ്ക്കിടെ ജവാൻ മിന്നലേറ്റു മരിച്ചു
Friday, September 6, 2024 3:26 AM IST
ബിജാപുർ: ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകൾക്കായി തെരച്ചിൽ നടത്തുകയായിരുന്ന സിആർപിഎഫ് സംഘത്തിലെ ജവാൻ മിന്നലേറ്റു മരിച്ചു.
കോൺസ്റ്റബിൾ കമലേഷ് ഹേമ്ല(23) ആണു മരിച്ചത്. സിആർപിഎഫ് ബസ്താരിയ ബറ്റാലിയൻ അംഗമാണ്.