യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അരീന സബലേങ്കയ്ക്ക്
Sunday, September 8, 2024 6:06 AM IST
ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടമുയര്‍ത്തി ബെലറൂസ് താരം അരീന സബലേങ്ക. ഫൈനലില്‍ അമേരിക്കയുടെ ജസീക്കാ പെഗുലയെ തോല്‍പ്പിച്ചു.
നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സബലേങ്ക പെഗുലയെ തോല്‍പ്പിച്ചത് (7-5,7-5). താരത്തിന്റെ മൂന്നാം ഗ്രാന്സ്ലാം കിരീടമാണ് ഇത്.
രണ്ട് തവണ ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജേതാവായിരുന്നു സബലേങ്ക. 2023ലും ഈ വര്‍ഷവും ആണ് കിരീടം നേടിയത്. നിലവില്‍ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ് സബലേങ്ക.