ആനക്കൊമ്പ് കൈമാറുന്നതിനിടെ രണ്ടുപേർ പിടിയിൽ
Sunday, September 8, 2024 1:18 PM IST
പാലക്കാട്: ആനക്കൊമ്പുകളുമായി രണ്ടുപേർ പിടിയിൽ. പട്ടാമ്പി വടക്കുംമുറി കൊള്ളിത്തൊടി രത്നകുമാർ, പട്ടാമ്പി മഞ്ഞളുങ്ങൽ ബിജുനിവാസിൽ ബിജു എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്.
പട്ടാമ്പിയിലെ ബാറിൽ നിന്നും ആനക്കൊമ്പ് കൈമാറുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ആറ് ചെറിയ ആനക്കൊമ്പുകൾ ഇവരിൽനിന്ന് പിടിച്ചെടുത്തു.
എവിടെനിന്നാണ് ഇവർക്ക് ആനക്കൊമ്പുകൾ ലഭിച്ചതെന്ന് വ്യക്തമല്ല. ഇവർ നാട്ടാനകളുടെ കൊമ്പ് മുറിച്ചെടുത്ത് വിൽപന നടത്തുകയും ഉൽപ്പന്നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നതായി സംശയിക്കുന്നു.