ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്; വിജയ്യുടെ പാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം
Sunday, September 8, 2024 2:22 PM IST
ചെന്നൈ: നടൻ വിജയ്യുടെ രാഷ്ട്രീയ പാർട്ടി ടിവികെയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം. ആദ്യ വാതിൽ തുറന്നുവെന്നും ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കെന്നു വിജയ് പ്രതികരിച്ചു.
പാർട്ടിയുടെ ആദ്യ സമ്മേളനം ഉടൻ പ്രഖ്യാപിക്കും. എല്ലാവരും സമന്മാരെന്ന തത്വത്തിൽ മുന്നോട്ട് പോകുമെന്നും വിജയ് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു.
പാർട്ടി സമ്മേളനം നടത്തുന്നതിന് പോലീസിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് വിജയ്. പോലീസ് അനുമതി വൈകുന്നതനിനാലാണ് ടിവികെയുടെ ആദ്യ സമ്മേളമം വൈകുന്നത്.
അതേസമയം വിനായക ചതുർത്ഥിക്ക് വിജയ് ആശംസ അറിയിച്ചില്ലെന്ന വിമർശനവുമായി ബിജെപി രംഗത്തെത്തി. ന്യൂനപക്ഷ പ്രീണനമാണ് നടത്തുന്നത്. വിജയ് അവസരവാദിയായ ഹിന്ദുവാണെന്നും ബിജെപി വിമർശിച്ചു.