തൃശൂരില്‍ ആറു കിലോ കഞ്ചാവുമായി മൂന്ന് പേര് അറസ്റ്റില്‍
Monday, September 9, 2024 3:13 AM IST
തൃശൂര്‍: ഒല്ലൂരില്‍ ആറു കിലോ കഞ്ചാവുമായി മൂന്നു പേര് അറസ്റ്റില്‍. ഒല്ലൂര്‍ ശ്രീഭവന്‍ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
ഒല്ലൂര്‍ പെരുവാംകുളങ്ങര പുളിക്കത്തറ വിവേക് (32), കൊല്ലം പാരിപ്പിള്ളി സ്വദേശികളായ സമീത്മോന്‍ (39), ശശിധരന് (53) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകുന്നേരമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു അറസ്റ്റ്. വിവേകിനും സമീത് മോനും പാലക്കാട് ജില്ലയില്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടു കേസുകളുണ്ട്. മലമ്പുഴ ജയിലില്‍വച്ച് ഇരുവരും പരിചയപ്പെട്ടതിനുശേഷം ഒരുമിച്ച് കഞ്ചാവ് കടത്ത് ആരംഭിക്കുകയായിരുന്നു.
തമിഴ്നാട്ടില്‍ നിന്നെത്തിച്ച കഞ്ചാവ് വിവേകിനു കൈമാറാനാണ് സമീതും ശശിധരനും ഒല്ലൂരില്‍ എത്തിയത്.