രാജ്യത്ത് ആര്‍ക്കും എംപോക്സ് രോഗബാധയില്ല; നിരീക്ഷണം തുടരണമെന്ന് കേന്ദ്രം
Monday, September 9, 2024 2:55 PM IST
ന്യൂഡല്‍ഹി: രാജ്യത്ത് ആര്‍ക്കും എംപോക്സ് രോഗബാധയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പരിശോധിച്ച എല്ലാ സാമ്പിളുകളുടെയും ഫലം നെഗറ്റീവാണ്. എന്നാല്‍ വിമാനത്താവളങ്ങളും തുറമുഖങ്ങളും കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണം. രോഗബാധ സംശയിക്കുന്ന സാഹചര്യമുണ്ടായാല്‍ അവര്‍ക്ക് എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് നേരത്തേ നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്രം അറിയിച്ചു.
രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രോഗബാധിത രാജ്യങ്ങളിലൊന്നിൽ സന്ദർശിച്ച വ്യക്തിയ്ക്കാണ് ലക്ഷണങ്ങൾ പ്രകടമായത്. ഇയാളുടേത് അടക്കമുള്ള സാന്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.