സംഘർഷ സാധ്യത: പമ്പയിലെ ജലമേളയ്ക്ക് നിരോധനം
Tuesday, September 10, 2024 12:22 PM IST
പത്തനംതിട്ട: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്കു വേണ്ടി പമ്പയിൽ 14ന് നിശ്ചയിച്ചിരുന്ന ഉത്രാടം തിരുനാൾ ജലമേള ജില്ലാ കളക്ടർ നിരോധിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലും സംഘർഷ സാധ്യത കണക്കിലെടുത്തുമാണ് നടപടി.
ഉത്തരവ് നടപ്പാക്കുന്നതിന് തിരുവല്ല സബ് കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവരെ ചുമതലപ്പെടുത്തി.