താനൂര്‍ കസ്റ്റഡി മരണം: സിബിഐക്ക് വീണ്ടും പരാതി നല്കി
Saturday, September 14, 2024 6:18 PM IST
മലപ്പുറം: താനൂര്‍ കസ്റ്റഡി മരണ കേസിൽ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് താമിര്‍ ജിഫ്രിയുടെ കുടുംബം സിബിഐക്ക് വീണ്ടും പരാതി നല്കി. അറസ്റ്റിലായ നാലു പേരില്‍ അന്വേഷണം ഒതുക്കരുതെന്നും ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
മുന്‍ എസ്പി സുജിത് ദാസിനെതിരെ പി.വി.അന്‍വർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കുടുംബം വീണ്ടും പരാതി നല്‍കിയത്. 2023 ഓഗസ്റ്റ് ഒന്നിനാണ് താനൂര്‍ പോലീസ് കസ്റ്റഡിയിലെടുത്ത താമിര്‍ ജിഫ്രി മരിക്കുന്നത്.
താമിര്‍ ജിഫ്രിയുടെ ശരീരത്തില്‍ മര്‍ദനമേറ്റ 21 മുറിപ്പാടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ 19 മുറിവുകള്‍ മരണത്തിന് മുന്‍പും രണ്ടു മുറിവുകള്‍ മരണത്തിന് ശേഷവും സംഭവിച്ചതെന്നും പരാതിയിൽ പറയുന്നു.