ദുലീപ് ട്രോഫി; ഇന്ത്യ ഡിക്ക് കൂറ്റൻ വിജയലക്ഷ്യം
Saturday, September 14, 2024 7:53 PM IST
അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ എ ഇന്ത്യ ഡി മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. സ്കോർ: ഇന്ത്യ എ 290, 380/3. ഇന്ത്യ ഡി 183, 62/1.
പ്രതം സിംഗ് (122), തിലക് വര്‍മ (111) എന്നിവർ സെഞ്ചറിയുമായി തിളങ്ങിയതോടെ ഇന്ത്യ എ രണ്ടാം ഇന്നിംഗ്സിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 380 റൺസെടുത്ത് ഡിക്ലയർ ചെയ്തു. നേരത്തെ ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 290നെതിരെ ഇന്ത്യ ഡി 183ന് എല്ലാവരും പുറത്തായിരുന്നു.
ഒന്നാം ഇന്നിംഗ്സിലെ 107 റൺസ് കടം കൂടി ചേർത്ത് ഇന്ത്യ ഡിയ്ക്കു മുന്നിൽ ഉയർന്നത് 488 റൺസ് വിജയലക്ഷ്യം. കൂറ്റൻ വിജയ ലക്ഷ്യവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഡി മൂന്നാം ദിനം കളി നിർത്തുമ്പോൾ 19 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 62 റൺസ് എന്ന നിലയിലാണ്.
ഓപ്പണർ യഷ് ദുബെ 15 റൺസുമായും റിക്കി ഭുയി 44 റൺസുമായി ക്രീസിലുണ്ട്. ഒരു ദിവസവും ഒമ്പതു വിക്കറ്റും ബാക്കിനിൽക്കെ ഇന്ത്യ ഡിയ്ക്ക് വിജയത്തിലേക്ക് 426 റൺസ് കൂടി വേണം.