ട്രെയിന്‍ യാത്രയ്ക്കിടയില്‍ 14 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമം; മധ്യവയസ്കന് അറസ്റ്റില്‍
Tuesday, September 17, 2024 3:47 PM IST
പാലക്കാട്: ട്രെയിന്‍ യാത്രയ്ക്കിടെ 14 വയസുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. വല്ലപ്പുഴ സ്വദേശി ഉമ്മർ ആണ് പിടിയിലായത്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ട്രെയിന്‍ ഷൊര്‍ണൂരിലേക്ക് എത്തുമ്പോഴാണ് ഇയാള്‍ ലൈംഗിക അതിക്രമത്തിന് ശ്രമിച്ചത്. ഇതോടെ ട്രെയിന്‍ നിര്‍ത്തിയ ഉടനെ കുട്ടി പേടിച്ച് പ്ലാറ്റ്ഫോമിലേക്ക് ചാടുകയായിരുന്നു.
രക്ഷിതാക്കളും മറ്റ് യാത്രക്കാരും വിവരം തിരക്കിയപ്പോഴാണ് കുട്ടി ഇക്കാര്യം പുറത്തുപറയുന്നത്. ഇതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യാത്രക്കാരുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരേ പോക്സോ വകുപ്പ് ചുമത്തി ഷൊര്‍ണൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പട്ടാമ്പി പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.