ഷിരൂർ ദൗത്യം; ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു
Thursday, September 19, 2024 6:33 PM IST
ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിലിന് ഡ്രെഡ്ജർ ഗംഗാവലി പുഴയിലെത്തിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയാണ് ഡ്രെഡ്ജർ ഗംഗാവാലി പുഴയിൽ എത്തിച്ചത്.
ഗംഗാവാലി പുഴയിലെ ആദ്യ പാലം കടന്ന് ഡ്രെഡ്ജർ ഷിരൂരിലേക്ക് യാത്ര തുടരുകയാണ്. വേലിയിറക്ക സമയത്ത് വെള്ളം കുറഞ്ഞതോടെയാണ് പാലത്തിന് അടിയിലൂടെ ഡ്രെഡ്ജർ കടത്തിയത്.
വെള്ളിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിക്കാനാകുമെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഗോവയിൽ നിന്ന് ബുധനാഴ്ച ഡ്രെഡ്ജർ കാർവാർ തുറമുഖത്ത് എത്തിച്ചിരുന്നു.