ലബനനിൽ വീണ്ടും വ്യോമാക്രമണം നടത്തി ഇസ്രയേൽ: ആറ് മരണം
Tuesday, September 24, 2024 8:35 PM IST
ബെയ്റൂട്ട്: ലബനനിൽ വീണ്ടും വ്യോമാക്രണം നടത്തി ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിൽ ആണ് വ്യോമാക്രമണം നടത്തിയത്. ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു വ്യോമാക്രമണം.
ചൊവ്വാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. വ്യോമാക്രമണത്തിൽ മരിച്ചവരിൽ ഹിസ്ബുള്ള കമാൻഡറും ഉണ്ടെന്നാണ് റിപ്പോർട്ട്.
തിങ്കളാഴ്ച ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 558 പേർ മരിച്ചിരുന്നു.ആക്രമണത്തിൽ 1600 ഓളം പേർക്കാണ് പരിക്കേറ്റത് റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ - ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയിൽ നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു തിങ്കളാഴ്ച നടന്നത്.