സിപിഎം ജനറല്‍ സെക്രട്ടറി പദത്തില്‍ താത്ക്കാലിക ചുമതലയില്ല; പ്രകാശ് കാരാട്ട് കോർഡിനേറ്ററാകും
Sunday, September 29, 2024 1:32 PM IST
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി പദത്തില്‍ താത്ക്കാലിക ചുമതല നൽകേണ്ടതില്ലെന്ന് ഡൽഹിയിൽ ചേർന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയിൽ തീരുമാനം. പകരം പൊളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോർഡിനേറ്ററാകും പ്രകാശ് കാരാട്ട് പ്രവർത്തിക്കും. ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്നാണ് നടപടി.
അടുത്ത വർഷം മധുരയിൽ ചേരുന്ന 24ാം പാർട്ടി കോൺഗ്രസ് വരെയാണ് കാരാട്ടിന് പുതിയ ചുമതലയുള്ളത്. 2005 മുതൽ 2015 വരെ പ്രകാശ് കാരാട്ട് പാർട്ടി ജനറൽ സെക്രട്ടറിയായിരുന്നു.