പുഷ്പ 2 റിലീസിനിടെ അപകടം; മരിച്ചത് ഹൈദരാബാദ് സ്വദേശിനി
Thursday, December 5, 2024 6:31 AM IST
ഹൈദരാബാദ്: പുഷ്പ 2 റിലീസിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചത് ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39). അപകടത്തിൽ ഭർത്താവ് ഭാസ്ക്കറിനും രണ്ട് മക്കൾക്കും പരിക്കേറ്റു.
ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ അല്ലു അർജുൻ പങ്കെടുത്ത പ്രീമിയർ ഷോ കാണാനെത്തിയതായിരുന്നു ഇവർ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് ലാത്തി വീശിയപ്പോൾ തിരക്കിൽപ്പെട്ട രേവതി ബോധരഹിതയായി നിലത്തുവീഴുകയായിരുന്നു. ആ
ആളുകൾ രേവതിയുടെ ശരീരത്തിലേക്ക് വീണപ്പോൾ ആരോഗ്യാവസ്ഥ കൂടുതൽ ഗുരുതരമായി. അപകടത്തിൽ രണ്ട് പേർക്ക് പരിക്കുമുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.