സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു; സമരം ശക്തമാക്കുമെന്ന് സതീശന്
Saturday, December 7, 2024 12:34 PM IST
കൊച്ചി: വൈദ്യുതി നിരക്ക് കൂടുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിരക്ക് വര്‍ധനയ്ക്കെതിരേ കോണ്‍ഗ്രസും യുഡിഎഫും സമരം ശക്തമാക്കുമെന്നും സതീശന് പറഞ്ഞു.
സര്‍ക്കാരിന്റെ അഴിമതിയും അനാസ്ഥയുമാണ് നിരക്ക് വര്‍ധനവിന് കാരണം. കെഎസ്ഇബിയിലെ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് ദുരൂഹമാണ്. വരുന്ന 25 വര്‍ഷത്തേക്ക് വൈദ്യുതി വാങ്ങാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തുണ്ടാക്കിയ കരാറാണ് രണ്ട് വര്‍ഷം മുമ്പ് റദ്ദാക്കിയത്.
അദാനി കമ്പനിക്ക് കരാര്‍ കൊടുക്കാനാണ് മുന്‍ കരാര്‍ റദ്ദാക്കിയത്. വൈദ്യുതി ബോര്‍ഡിന്റെ നീക്കങ്ങളില്‍ അഴിമതിയുണ്ട്. നിലവിലെ വൈദ്യുതി വര്‍ധന സാധാരണക്കാര്‍ക്ക് വലിയ ബാധ്യത വരുത്തുന്നതാണ്.
സര്‍ക്കാര്‍ ജനങ്ങളെ ഷോക്കടിപ്പിക്കുകയാണ്. അഞ്ച് തവണയാണ് ഇടത് സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.