പോലീസിനു നേരെ ആക്രമണം; കൊച്ചിയില്‍ ഏഴ് യുവാക്കള്‍ കസ്റ്റഡിയില്‍
Sunday, December 8, 2024 4:21 PM IST
കൊച്ചി: പോലീസ് പട്രോളിംഗ് സംഘത്തിനുനേരെ ആക്രമണം നടത്തിയ യുവാക്കൾ കസ്റ്റഡിയിൽ. മദ്യപിച്ച് വാഹനത്തിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത് ചോദ്യം ചെയ്തതിനാണ് യുവാക്കള്‍ പോലീസിനെ അക്രമിച്ചത്.
സംഭവത്തില്‍ ആലപ്പുഴ സ്വദേശികളായ ഏഴ് പേരെയാണ് പനങ്ങാട് പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
ദേശീയ പാതയിലാണ് യുവാക്കള്‍ മദ്യപിച്ചെത്തി കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ചത്. ഈ സമയം ഇവിടെയുണ്ടായിരുന്ന പോലീസ് യുവാക്കളെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് യുവാക്കള്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെ അക്രമിച്ചത്.
തുടര്‍ന്ന് പനങ്ങാട് പോലീസ് സ്റ്റേഷനിലും കണ്ട്രോള് റൂമില്‍ നിന്നടക്കമുള്ള പോലീസുകാര്‍ എത്തിയാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്.