പാര്‍ട്ടിയെ നയിക്കാനുള്ള ആരോഗ്യമുണ്ട്; സുധാകരനെ മാറ്റേണ്ട സാഹചര്യമില്ലെന്ന് കെ.മുരളീധരന്
Monday, December 9, 2024 3:23 PM IST
ഇടുക്കി: കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് കെ.സുധാകരനെ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കെ.മുരളീധരന്. പാര്‍ട്ടിയെ നയിക്കാനുള്ള ആരോഗ്യം സുധാകരനുണ്ടെന്നും മുരളീധരൻ പ്രതികരിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് കെപിസിസി അധ്യക്ഷൻ ഭൂരിപക്ഷം വർധിപ്പിച്ചതാണ്. അതിനാൽ മാറ്റത്തിന്റെ ആവശ്യമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല.
പാർട്ടി നേതൃത്വത്തിലേക്ക് യുവാക്കൾ വരട്ടെ. പക്ഷെ അതിന് പ്രസിഡന്റിനെ മാറ്റേണ്ട സാഹചര്യമില്ല. ഭാരവാഹി പട്ടിക പുനഃസംഘടിപ്പിച്ച് യുവാക്കളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ സാധിക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.