100 വീട് വച്ചുനല്‍കാമെന്ന് പറഞ്ഞിട്ട് മറുപടിയില്ല; പിണറായിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി
Tuesday, December 10, 2024 3:25 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. വയനാട് ദുരന്തബാധിതര്‍ക്ക് വീട് വച്ചുനല്‍കാമെന്ന വാഗ്ദാനത്തില്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ലഭിച്ചില്ലെന്ന് കാട്ടിയാണ് കത്ത്.
ഇത് എങ്ങനെ എപ്രകാരം നടപ്പിലാക്കണമെന്ന കാര്യത്തില്‍ ഒരു മറുപടിയും ലഭിച്ചിട്ടില്ല. വാഗ്ദാനം നടപ്പിലാക്കാന്‍ ഇപ്പോഴും തയാറാണെന്നും കത്തില്‍ പറയുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഉണ്ടായതിന് പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ സഹായ വാഗ്ദാനം നല്‍കിയത്.
പിന്നീട് ചീഫ് സെക്രട്ടറി തലത്തിലും ഇതുസംബന്ധിച്ച ചര്‍ച്ച നടന്നിരുന്നു. എന്നാൽ ഇക്കാര്യത്തില്‍ ഏകോപനം നടത്താന്‍ സംവിധാനങ്ങളില്ലെന്ന് വ്യക്തമാക്കുന്നതാണ് സിദ്ധരാമയ്യയുടെ കത്ത്.