കലൂരിലെ സ്റ്റീമർ പൊട്ടിത്തെറിച്ചുള്ള അപകടം; ഐ ഡെലി കഫേ ഉടമക്കെതിരെ കേസെടുത്തു
Thursday, February 6, 2025 11:30 PM IST
കൊച്ചി : കലൂരിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഐ ഡെലി കഫേ ഉടമ ദീപക്കിനെതിരെ കേസെടുത്തു. പാലാരിവട്ടം പോലീസാണ് കേസെടുത്തത്.
അശ്രദ്ധമൂലമുളള മരണം, അശ്രദ്ധമൂലം മറ്റുളളവരുടെ ജീവൻ അപകടത്തിലാക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഇഡ്ഡലി സ്റ്റീമർ പ്രവർത്തിപ്പിച്ചുവെന്നും ഇത് അപകടത്തിനിടയാക്കിയെന്നും പോലീസ് എഫ്ഐആറിൽ പറയുന്നു.
കലൂർ സ്റ്റേഡിയത്തിന് സമീപം ഇന്ന് വൈകുന്നേരമാണ് അപകടമുണ്ടായത്. തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചു.നാല് പേർക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളിയായ സുമിത് ആണ് മരിച്ചത്.