ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി
Friday, February 7, 2025 11:54 AM IST
തിരുവനന്തപുരം: ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടി. സ്റ്റേജ് കര്യേജ് വാഹനങ്ങളുടെ നികുതി കുറയ്ക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. സ്റ്റേജ് കാര്യേജ് വാഹനങ്ങളുടെ നികുതി 10 ശതമാനമാണ് കുറച്ചത്.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി പുനഃക്രമീകരിക്കും. വില അനുസരിച്ചു നികുതിയിൽ മാറ്റം വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂട്ടുന്നതിലൂടെ പ്രതീക്ഷിക്കുന്നത് 10 കോടി രൂപയുടെ അധികവരുമാനമാണ്. കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങളുടെ നികുതി പരിഷ്കരിക്കുന്നതിലൂടെ 15 കോടി രൂപ പ്രതീക്ഷിക്കുന്നതായും ധനമന്ത്രി പറഞ്ഞു.
15 വര്‍ഷം കഴിഞ്ഞ ബൈക്ക്, മുച്ചക്രവാഹനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ നികുതി 50 ശതമാനം വര്‍ധിപ്പിച്ചു.