മണിപ്പുരിൽ റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു
Saturday, March 8, 2025 9:56 PM IST
ഇംഫാൽ: കാംഗ്പോക്പിയില്‍ വാഹന ഗതാഗതം പുനസ്ഥാപിച്ചതിന് പിന്നാലെ ഉണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. ഇവിടെ സർവീസ് നടത്തിയ സർക്കാർ ബസിന് നേരെ കല്ലേറുണ്ടായിരുന്നു.
തുടർന്ന് സുരക്ഷാസേനയും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായി.പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര് വാതകം പ്രയോഗിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അക്രമത്തിന് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനശ്രമങ്ങളുടെ ഭാഗമായി താഴ്വരയില് റാലിയും നടന്നു.