കൊ​ച്ചി: ആ​ലു​വ​യി​ൽ കാ​റി​നു​ള്ളി​ൽ നി​ന്ന് എ​ക്സൈ​സ് സം​ഘം ക​ഞ്ചാ​വ് പി​ടി​കൂ​ടി. കാ​റി​ലെ ര​ഹ​സ്യ അ​റ​യി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

കീ​ഴ്മാ​ടു​ള്ള റൈ​ഡ് ഇ​ൻ സ്റ്റൈ​ൽ മ​ൾ​ട്ടി കാ​ർ കെ​യ​ർ എ​ന്ന കാ​ർ വ​ർ​ക്ക് ഷോ​പ്പി​ലെ കാ​റി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. 486 ഗ്രാം ​ക​ഞ്ചാ​വാ​ണ് എ​ക്സൈ​സ് പി​ടി​ച്ചെ​ടു​ത്ത​ത്.

ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി എ​ക്സൈ​സ് ഈ ​കാ​ർ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​യി​രു​ന്നു.