ഗുജറാത്തിൽ ജീപ്പും ബസും ബൈക്കും കൂട്ടിയിടിച്ചു; ആറ് മരണം
Saturday, May 3, 2025 8:28 PM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ജീപ്പും ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഗുജറാത്തിലെ സബർകന്ത ജില്ലയിലാണ് അപകടമുണ്ടായത്.
ഹിംഗട്ടിയ ഗ്രാമത്തിന് സമീപത്ത് വച്ചാണ് ജീപ്പും ബസും കൂട്ടിയിടിച്ചത്. ഇതേ ജീപ്പിലേക്ക് പിന്നാലെ വന്ന ഒരു ബൈക്കും ഇടിച്ചുകയറി. മൂന്ന് പേരാണ് ബൈക്കിലുണ്ടായിരുന്നത്.
മരിച്ചവരിൽകൂടുതൽ പേരും ജീപ്പിലുണ്ടായിരുന്നവരാണ്. അപകടത്തിൽ ജീപ്പ് പൂർണമായി തകർന്നു. പരിക്കേറ്റവരെ ഹിമ്മത്ത് നഗറിലെ ആശുപത്രിയിലേയ്ക്ക് മാറ്റി.