ലാലീഗ: അത്ലറ്റിക്കോ മാഡ്രിഡ്-അലാവസ് മത്സരം സമനിലയിൽ
Saturday, May 3, 2025 8:59 PM IST
മാഡ്രിഡ്: ലാലീഗയിൽ അത്ലറ്റിക്കോ മാഡ്രിഡ്-അലാവസ് മത്സരം സമനിലയിൽ. ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല.
മെൻഡിസറോട്ട്സ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും രണ്ട് ടീമിനും പന്ത് ഗോൾ വര കടത്താനായില്ല.
മത്സരം സമനിലയായതോടെ അത്ലറ്റിക്കോ മാഡ്രിഡിന് 67 പോയിന്റായി. ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് നിലവിൽ അത്ലറ്റിക്കോ മാഡ്രിഡ്. ഇതോടെ ലീഗിലെ കിരീടപോര് ബാഴ്സലോണയും റയർ മാഡ്രിഡും തമ്മിലായി.