കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പുക
Monday, May 5, 2025 2:59 PM IST
കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പുക. ആറാം നിലയിലെ അത്യാഹിത വിഭാഗത്തിലാണ് പുക ഉയരുന്നത്.
ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ പരിശോധനയ്ക്കിടെയാണ് പുക ഉയർന്നത്. ഫയർഫോഴ്സ് സ്ഥലത്തെത്തി പുക നിയന്ത്രണ വിധേയമാക്കി.
പുക ഉയർന്നതോടെ ആളുകളെ ഒഴിപ്പിച്ചു. ഷോട്ട്സർക്യൂട്ടാണ് പുക ഉയരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വെള്ളിയാഴ്ച രാത്രി 7.40നാണ് അത്യാഹിത വിഭാഗത്തിലെ യുപിഎസ് മുറിയില്‍ പൊട്ടിത്തെറി ഉണ്ടായതിനെത്തുടര്‍ന്ന് തീപിടിത്തമുണ്ടായത്.