കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം; ഒരാൾക്ക് കുത്തേറ്റു
Monday, May 5, 2025 10:16 PM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ വിവാഹ സൽക്കാരത്തിനിടെ സംഘർഷം. കാട്ടാക്കട കൃപ ഓഡിറ്റോറിയത്തിലാണ് സംഭവം.
സംഘർഷത്തിനിടെ ഒരാൾക്ക് കുത്തേറ്റു. ആരുമാളൂർ സ്വദേശി അജീറിനാണ് കുത്തേറ്റത്. മണ്ഡപത്തിനടുത്ത് മദ്യപിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിന് പിന്നാലെയാണ് സംഭവം.
പരിക്കേറ്റയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൻ എന്നയാൾ ആക്രമിച്ചതായാണ് പ്രാഥമിക വിവരം.