എറണാകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി പണവും സ്വർണവും കവർന്നു; രണ്ട് പേർ അറസ്റ്റിൽ
Monday, May 5, 2025 10:44 PM IST
കൊച്ചി: എറണാകുളത്ത് യുവാക്കളെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് പണവും സ്വർണവും കവർന്ന സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. കറുകപ്പള്ളി സ്വദേശി ഇർഷാദ് ഇഖ്ബാൽ, എളമക്കര സ്വദേശികളായ ആദിത്ത്, ഇർഫാൻ ഇത്യാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എളമക്കര പോലീസാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെയും സുഹൃത്തിന്റെയും രണ്ടു പവൻരെ സ്വർണമാലയും ഐഫോണും 6,400 രൂപയുമാണ് പ്രതികൾ കവർന്നത്.