കോ​ഴി​ക്കോ​ട്: വ​യ​നാ​ട് എം​പി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നു പി​ന്നാ​ലെ കോ​ഴി​ക്കോ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ വാ​ക്കേ​റ്റം. കോ​ഴി​ക്കോ​ട് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലാ​ണ് സം​ഭ​വം.

പ്രി​യ​ങ്കാ ഗാ​ന്ധി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ സ​മ​യ​ത്ത് ചി​ല നേ​താ​ക്ക​ളെ പ​രി​പാ​ടി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തി​യെ​ന്നു പ​റ​ഞ്ഞാ​ണ് ത​ർ​ക്കം തു​ട​ങ്ങി​യ​ത്. ചേ​രി​തി​രി​ഞ്ഞ് കൊ​മ്പു​കോ​ർ​ത്ത പ്ര​വ​ർ​ത്ത​ക​രെ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന മ​റ്റ് നേ​താ​ക്ക​ൾ ഇ​ട​പെ​ട്ടാ​ണ് ശാ​ന്ത​രാ​ക്കി​യ​ത്.