വീട്ടുമടസ്ഥയുമായി തർക്കം; യമുന നദിയിലേക്ക് ചാടിയ ഓട്ടോ ഡ്രൈവർ മരിച്ചു
Tuesday, May 6, 2025 1:20 AM IST
ന്യൂഡൽഹി: വീട്ടുടമസ്ഥയുമായി ഉണ്ടായ തർക്കത്തെ ഓട്ടോ ഡ്രൈവർ യമുന നദിയിലേക്ക് ചാടി ജീവനൊടുക്കി. സോഹൻ സിംഗ് നാഗി(49) ആണ് മരിച്ചത്.
ഗീത കോളനി ഫ്ലൈഓവറിന് സമീപം ഞായറാഴ്ച പുലർച്ചെ 5.35 നാണ് സംഭവം നടന്നത്. സോഹൻ സിംഗ്, വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥയായ താരാ ദേവി(55)യുമായി ഓട്ടോ റിക്ഷയിൽ പോകുന്നതിനിടെ ഇവരുമായി വാക്കുതർക്കമുണ്ടായി.
ഫ്ലൈഓവറിന് സമീപമെത്തിയപ്പോൾ ഇയാൾ ഓട്ടോറിക്ഷ നിർത്തുകയും യമുന നദിയിലേക്ക് ചാടുകയുമായിരുന്നു. രാഹുൽ കുമാർ എന്ന വഴിയാത്രക്കാരനാണ് സംഭവം കണ്ട് പോലീസിനെ വിവരമറിയിച്ചു.
സംഭവത്തിന് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് കൂട്ടിച്ചേർത്തു.