ഗുജറാത്തിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു
Tuesday, May 6, 2025 6:24 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ നദിയിൽ ഒഴുക്കിൽപ്പെട്ട് നാലുപേർ മരിച്ചു. അമ്രേലിയിലെ ഷെത്രുഞ്ചി നദിയിലാണ് സംഭവം. മിഥാപൂർ ദുൻഗ്രി ഗ്രാമവാസികളാണ് മരിച്ചത്.
മരിച്ചവരുടെ പേര് വിവരങ്ങൾ ലഭ്യമല്ല. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.