നോയിഡയിൽ മെട്രോയ്ക്ക് മുന്നിൽ ചാടി യുവതി ജീവനൊടുക്കി
Wednesday, May 7, 2025 12:16 AM IST
നോയിഡ: യുവതി മെട്രോ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച ഉച്ചയ്ക്ക് നോയിഡയിലെ ഗോൾഫ് കോഴ്സ് മെട്രോ സ്റ്റേഷനിലാണ് സംഭവം.
25കാരിയാണ് മരിച്ചത്. സംഭവത്തിന് പിന്നാലെ ട്രെയിൻ ഗതാഗതം അൽപ്പസമയത്തേക്ക് തടസപ്പെട്ടു. യുവതി മരിക്കാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രാം ബദൻ സിംഗ് പറഞ്ഞു