യുവേഫ ചാമ്പ്യൻസ് ലീഗ്; ബാഴ്സയെ വീഴ്ത്തി ഇന്റർമിലാൻ ഫൈനലിൽ
Wednesday, May 7, 2025 3:27 AM IST
മിലാൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഫൈനലിൽ കടന്ന് ഇന്റർമിലാൻ. സെമിഫൈനലിൽ എഫ്സി ബാഴ്സലോണയെ തകർത്താണ് ഇന്റർമിലാൻ ഫൈനലിൽ കടന്നത്.
സെമിഫൈനലിന്റെ ഇരുപാദങ്ങളിലുമായി ആറിനെതിരെ ഏഴ് ഗോളുകൾ നേടിയാണ് ഇന്റർമിലാൻ ബാഴ്സയെ തകർത്തത്. ചൊവ്വാഴ്ച നടന്ന രണ്ടാം പാദ സെമിയിൽ ഇന്റർമിലാൻ മൂന്നിനെതിരെ നാല് ഗോളുകൾക്ക് വിജയിച്ചു.
ലൗതാരോ മാർട്ടിനസ്, ഹകൻ കാൽഹാനോഗ്ലു, ഫ്രാൻസെസ്കോ അസെർബി, ഡേബിഡ് ഫ്രാറ്റസി എന്നിവരാണ് ഇന്ററിനായി ഗോളുകൾ നേടിയത്. എറിക് ഗാർസിയ, ഡാനി ഒൽമോ, റാഫീഞ്ഞ എന്നിവരാണ് ബാഴ്സയുടെ ഗോൾ സ്കോറർമാർ.
ആദ്യ പാദ മത്സരം സമനിലയായിരുന്നു. ഇരു ടീമുകളും മൂന്ന് ഗോളുകളാണ് ആ മത്സരത്തിൽ നേടിയത്.