കീ​വ്: ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് യു​ക്രെ​യ്ൻ. ഇ​രു രാ​ജ്യ​ങ്ങ​ളും സു​ര​ക്ഷ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും പ​ക​രം ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യു​ക്രെ​യ്ൻ ആ​വ​ശ്യ​പ്പെ​ട്ടു.

യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​മാ​ണ് പ്ര​സ്താ​വ​ന​യി​റ​ക്കി​യ​ത്. സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​യ്ക്കു​മെ​ന്നും യു​ക്രെ​യ്ൻ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​രു​പ​ക്ഷ​വും സം​യ​മ​നം പാ​ലി​ക്കാ​നും അ​ർ​ഥ​വ​ത്താ​യ ന​യ​ത​ന്ത്ര ഇ​ട​പെ​ട​ൽ ന​ട​ത്താ​നും ത​ങ്ങ​ൾ ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ദ​ക്ഷി​ണേ​ഷ്യ​ൻ മേ​ഖ​ല​യി​ലെ സു​ര​ക്ഷാ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണം. എ​ല്ലാ ത​ർ​ക്ക വി​ഷ​യ​ങ്ങ​ൾ​ക്കും ന​യ​ത​ന്ത്ര ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹാ​രം കാ​ണ​ണം. മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ്ഥി​ര​ത​യും പു​നഃ​സ്ഥാ​പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളെ​യും യു​ക്രെ​യ്ൻ പി​ന്തു​ണ​യ്ക്കു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.