കച്ചില്‍ ഡ്രോണ്‍ തകര്‍ന്നുവീണു; പരിശോധന നടത്തി സൈന്യം
Saturday, May 10, 2025 12:37 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചില്‍ ഡ്രോണ്‍ തകര്‍ന്നുവീണു. സൈന്യം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.
ഇന്ന് രാവിലെ 8:45നാണ് സംഭവം. കച്ചില്‍ ആദിപൂര്‍ തോലാനി കോളജിന് സമീപമാണ് ഡ്രോൺ തകർന്നുവീണത്.
പാക്കിസ്ഥാന് അതിര്‍ത്തിയില്‍നിന്ന് 150 കിലോമീറ്ററോളം അകലെയുള്ള പ്രദേശം ജനവാസമേഖലയാണ്. ഇത് പാക് ഡോണ്‍ ആണോയെന്നടക്കം സൈന്യം പരിശോധിച്ച് വരികയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഡ്രോൺ എത്തിയത് പാക്കിസ്ഥാന് അതിര്‍ത്തിയില്‍നിന്ന് 35 കിലോമീറ്റർ മാത്രം അകലെയുള്ള സ്ഥലങ്ങളിലായിരുന്നു.