വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ വ​യോ​ധി​ക​യെ കാ​ണാതായി.പി​ലാ​ക്കാ​വ് മ​ണി​യ​ന്‍​കു​ന്ന് ഊ​ന്നു​ക​ല്ലി​ല്‍ ലീ​ല​യെ ആ​ണ് കാ​ണാ​താ​യ​ത്.

സ​മീ​പ​ത്തെ വ​ന​ത്തി​ലേ​ക്ക് ലീ​ല പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ വ​നം വ​കു​പ്പി​ന്‍റെ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ ഇ​വ​ർ വ​ന​ത്തി​ലൂ​ടെ പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് ല​ഭി​ച്ച​ത്.

പ്ര​ദേ​ശ​ത്ത് മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് ക​ടു​വ പ​ശു​വി​നെ ആ​ക്ര​മി​ച്ച് കൊ​ന്നി​രു​ന്നു. പ്ര​ദേ​ശ​ത്ത് വ​നം​വ​കു​പ്പും
പോ​ലീ​സും തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.