പുതുക്കാട് ഫ്ളവര്‍ മില്‍ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം
Wednesday, May 14, 2025 11:11 AM IST
പുതുക്കാട് (തൃശൂർ): ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഫ്ളവര്‍ മില്‍ കത്തിനശിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഉടമസ്ഥതയിലുള്ള റോയല്‍സ് ഫ്ളവര്‍ മില്ലിലാണ് തീപിടിത്തം. രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നു. യന്ത്രസാമഗ്രികളും മില്ലില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളും കത്തിനശിച്ചു.
ലക്ഷങ്ങളുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. മില്ലിന്റെ പുറകുവശത്ത് വച്ചിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകളിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാക്കി.
സമീപത്തെ വീട്ടുകാരാണ് തീപടരുന്നത് ആദ്യം കണ്ടത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. പുതുക്കാട്, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫോഴ്സാണ് തീ നിയന്ത്രണവിധേയമാക്കിയത്.