ലോറിയുടെ ടയർ പൊട്ടി; താമരശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു
Thursday, May 15, 2025 6:23 AM IST
കോഴിക്കോട്: താമരശേരി ചുരത്തിൽ ഗതാഗതം സ്തംഭിച്ചു. ചുരത്തിലെ ഏഴാം വളവിന് സമീപം രാത്രി 12 ഓടെയാണ് സംഭവം.
ലോറിയുടെ ടയർ പൊട്ടിയതാണ് ഗതാഗത തടസം സൃഷ്ടിച്ചത്. രാത്രി 10.30 ഓടെ മരം കയറ്റിവന്ന ലോറി ചുരത്തില്‍ മറിഞ്ഞിരുന്നു.
ഇതിനു സമീപത്തായി മറ്റൊരു ലോറിയുടെ ഇരു ടയറുകളും പൊട്ടുക കൂടി ചെയ്തതോടെയാണ് ചുരത്തില്‍ ഗതാഗതം ഏതാണ്ട് പൂർണമായി സ്തംഭിച്ചത്.