മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
Thursday, May 15, 2025 7:50 AM IST
പാലക്കാട്: മലമ്പുഴ ഡാമിൽ കുളിക്കാനിറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു. പൂളക്കാട് സ്വദേശികളായ മുഹമ്മദ് നിഹാൽ (20), ആദിൽ (16) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് ഇരുവരും കുളിക്കാനിറങ്ങിയത്. ഇന്ന് പുലർച്ചെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സഹോദരങ്ങളെ കാണാതായതോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഡാം പരിസരത്ത് ഇവർ ഉണ്ടെന്ന് കണ്ടെത്തിയത്.
തുടർന്ന് ഇവരുടെ ബാഗുംമറ്റും ഡാമിനോട് ചേർന്ന് കണ്ടെത്തി. പിന്നീട് അഗ്നിരക്ഷാ സേന നടത്തിയ തെരച്ചിലിലാണ് ഇന്ന് ആദിലിന്റെ മൃതദേഹം കണ്ടെത്തിയത്.