വനപാലകർ കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവം; ജനീഷ് കുമാർ എംഎൽഎക്കെതിരെ കേസ്
Thursday, May 15, 2025 7:08 PM IST
പത്തനംതിട്ട: വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തയാളെ ബലമായി മോചിപ്പിച്ച സംഭവത്തിൽ കെ.യു.ജനീഷ് കുമാര്‍ എംഎൽഎയ്ക്കെതിരെ പോലീസ് കേസെടുത്തു. കൃത്യ നിര്‍വഹണം തടസപ്പെടുത്തൽ, ഭീഷണിപ്പെടുത്തുക എന്നീ വകുപ്പുകൾ ചുമത്തിയാണ് എംഎൽഎയ്ക്കെതിരെ കൂടൽ പോലീസ് കേസെടുത്തിരിക്കുന്നത്.
നടുവത്തുമൂഴി റേഞ്ച് ഓഫീസര്‍, പാടം ഡെപ്യൂട്ടീ റേഞ്ച് ഓഫീസര്‍, പാടം ഓഫീസിലെ ജീവനക്കാര്‍ എന്നിവരുടെ മൊഴി പ്രകാരമാണ് കേസ്. പത്തനംതിട്ട പാടം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞ സംഭവത്തില്‍ കസ്റ്റഡിയിലെടുത്തയാളെയാണ് ജനീഷ് കുമാര്‍ എംഎല്‍എ മോചിപ്പിച്ചത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ തമിഴ്നാട് സ്വദേശിയായ വാസു എന്നയാളെയാണ് ചോദ്യം ചെയ്യലിന്റെ ഭാഗമായി വനംവകുപ്പ് അധികൃതർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഫോറസ്റ്റ് ഓഫീസിലെത്തിയ എംഎൽഎ ഇയാളെ ബലമായി മോചിപ്പിക്കുകയായിരുന്നു.