പ​ത്ത​നം​തി​ട്ട: വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ ബ​ല​മാ​യി മോ​ചി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ കെ.​യു.​ജ​നീ​ഷ് കു​മാ​ര്‍ എം​എ​ൽ​എ​യ്ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് എം​എ​ൽ​എ​യ്ക്കെ​തി​രെ കൂ​ട​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ന​ടു​വ​ത്തു​മൂ​ഴി റേ​ഞ്ച് ഓ​ഫീ​സ​ര്‍, പാ​ടം ഡെ​പ്യൂ​ട്ടീ റേ​ഞ്ച് ഓ​ഫീ​സ​ര്‍, പാ​ടം ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ മൊ​ഴി പ്ര​കാ​ര​മാ​ണ് കേ​സ്. പ​ത്ത​നം​തി​ട്ട പാ​ടം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കാ​ട്ടാ​ന ഷോ​ക്കേ​റ്റ് ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​യാ​ളെ​യാ​ണ് ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ മോ​ചി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​സം​ഭ​വ​ത്തി​ൽ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ വാ​സു എ​ന്ന​യാ​ളെ​യാ​ണ് ചോ​ദ്യം ചെ​യ്യ​ലി​ന്‍റെ ഭാ​ഗ​മാ​യി വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ർ​ന്ന് ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​യ എം​എ​ൽ​എ ഇ​യാ​ളെ ബ​ല​മാ​യി മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.