ലോറി ബൈക്കിലിടിച്ചു; യുവാവിന് ദാരുണാന്ത്യം
Thursday, May 15, 2025 8:24 PM IST
കോഴിക്കോട്: ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബാലുശേരി പറമ്പിന് മുകളിലുണ്ടായ അപകടത്തിൽ ഉള്ളിയേരി മാമ്പൊയില്‍ മുഹമ്മദ് ഫാസില്‍ (25) ആണ് മരിച്ചത്.
ഉള്ളിയേരിയില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. ഉടൻ തന്നെ മുഹമ്മദ് ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മലബാര്‍ ഗോള്‍ഡിലെ ജീവനക്കാരനാണ് ഫാസില്‍.